Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവ് നായയെ കടിച്ച് കീറി; നായ ആശുപത്രിയില്‍

യുവാവ് നായയെ കടിച്ച് കീറി; നായ ആശുപത്രിയില്‍
ലണ്ടൻ , വ്യാഴം, 11 ഡിസം‌ബര്‍ 2014 (12:22 IST)
സാധാരണ നായ്‌ക്കളാണ് മനുഷ്യരെ കടിക്കുന്നത് എന്നാല്‍ യുവാവ് നായയെ കടിച്ച് പരുക്കേല്‍പ്പിക്കുകയും മുറിവേറ്റ നായയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട്. ഗ്ളൗസ്റ്ററിൽ കഴിഞ്ഞദിവസമായിരുന്നു രസകരമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയ യുവാവ് നായയെ ആക്രമിക്കുകയായിരുന്നു. ഇയാൾ നായയെ ആദ്യം അടിക്കുകയും ഇടിക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാത്തതിനെ തുടര്‍ന്ന് യുവാവ് നായയെ കെട്ടിപ്പിടിച്ച് കടിച്ച് പറിക്കുകയായിരുന്നു. ഗുരുതരമായ മുറിവേറ്റ നായയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല.

നായയെ കടിച്ച് മുറിവേല്‍പ്പിച്ചതിന് യുവാവിന് നേരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. മൃഗങ്ങളോട് ക്രൂരത കാണിച്ചതിനാണ് മൃഗ സംരക്ഷകര്‍ അടക്കമുള്ളവര്‍ പരാതി നല്‍കിയിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam