വാഷിങ്ടണ്‍: ഇന്ത്യൻ സർക്കാരിനോടുള്ള അമേരിക്കൻ പ്രസ്സിഡന്റ് ഡോനാൾഡ് ട്രംപിന്റെ ഈ ആവശ്യം കേട്ടാൽ ആരും ഒന്ന് ചിരിക്കും അംരിക്കൻ വിസ്സ്കിയുടെ നികുതി കുറക്കണം എന്നാണ് ഇന്ത്യയോട് ട്രംപ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. സംഗതി തമാശയായി നമുക്ക് തോന്നിയേക്കാം എങ്കിലും കോടികളുടെ ബിസിനസ് കാര്യമണിത്.
അമേരിക്കൻ വിസ്കികൾക്ക് 150 ശതാമാനമാണ് നിലാവിൽ ഇന്ത്യയിലെ നികുതി. ഇക്കാരണത്താൽ അമേരിക്കക്ക് ലാഭം ഉണ്ടാക്കാൻ കഴിയന്നില്ല എന്നതാണ് ട്രംപിന്റെ ആരോപണം.വെറും രണ്ടു മിനിറ്റുകൊണ്ട് ഇന്ത്യയെകൊണ്ട് ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍ സൈക്കിളിന് തീരുവ കുറപ്പിക്കാന്‍ കഴിഞ്ഞതിലൂടെ ഉഭയകക്ഷി വ്യാപാരം നല്ലരീതിയില്‍ നടക്കുന്നതായി അറിയിച്ചതിന്റെ പിന്നാലെയാണ് ട്രംപിന്റെ പുതിയ ആരോപണം.