Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ ഗാസ സ്വന്തമാക്കിയിരിക്കും; ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഫെബ്രുവരി 2025 (10:59 IST)
ഞങ്ങള്‍ ഗാസ സ്വന്തമാക്കിയിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിലവില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ രാജ്യമാണ് ജോര്‍ദാന്‍. 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
 
ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ്. ഞങ്ങള്‍ക്കത് വിലയ്ക്ക് വാങ്ങേണ്ട കാര്യമില്ല. വാങ്ങാന്‍ ഒന്നും അവിടെ ഇല്ല.- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്ക് വേണ്ടി നിരവധി തൊഴില്‍ അവസരങ്ങള്‍ ഗാസയില്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു വര്‍ഷമായി ഗാസയില്‍ അതിദാരുണമായ ജീവിതമാണ് പാലസ്തീനികള്‍ നയിക്കുന്നതെന്നും അതിനാല്‍ തന്നെ ഒഴിഞ്ഞുപോകാന്‍ പാലസ്തീനികള്‍ക്ക് സന്തോഷമേ ഉണ്ടാവുകയുള്ളുവെന്നും ട്രംപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍

അടുത്ത ലേഖനം
Show comments