Webdunia - Bharat's app for daily news and videos

Install App

വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല കടിച്ചുതൂങ്ങി; അതിജീവിച്ച്‌ കുട്ടിയാന - വൈറലായി വീഡിയോ

തുമ്പിക്കൈയില്‍ കടിച്ചുതൂങ്ങി മുതല; അതിജീവിച്ച്‌ കുട്ടിയാന

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (15:57 IST)
ദാഹം ശമിപ്പിക്കാനായി ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയ്ക്ക് നേരെ മുതലയുടെ ആക്രമണം. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല പിടുത്തമിട്ടതോടെ രക്ഷപ്പടുന്നതിനായുള്ള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 
 
മലാവിയിലെ ലിവോന്‍ഡല്‍ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പെട്ടെന്നാണ് കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീണത്. ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം നോക്കി. പക്ഷേ പരാജയമായിരുന്നു ഫലം. 
 
അവസാനം കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തുകയായിരുന്നു. തുടര്‍ന്ന് ആ വലിയ ആന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയാന രക്ഷപെട്ടത്. ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച്‌ ഷെയര്‍ ചെയ്തത്. ഏപ്രില്‍ 11 ന് അപ്‌ലോഡ് ചെയ്ത ഈ ദൃശ്യം ഇതുവരെ ഏഴ് ലക്ഷത്തോളം ആളുകളാണ് കണ്ടത്. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം പിയായി വിലസിനടക്കും, ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാറയിൽ വെച്ചാൽ മതി, ജയരാജൻ്റെ സൈന്യം പോരാതെ വരും: സദാനന്ദൻ

അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍

നിര്‍ധന രോഗികള്‍ക്ക് ആര്‍സിസിയില്‍ സൗജന്യ റോബോട്ടിക് സര്‍ജറി; എല്‍ഐസിയുമായി ധാരണയായി

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments