Webdunia - Bharat's app for daily news and videos

Install App

വിവാഹിതയായ യുവതിയുമായി ഫേസ്ബുക്കിലൂടെ സല്ലാപം; മറുപടി തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി; എസ്ഐ കുരുക്കിൽ

തിരുവനന്തപുരം നഗരാതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്ത എസ് ഐയാണ് കഥാനായകൻ.

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (11:17 IST)
വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമത്തിൽ സല്ലപിച്ച എസ്ഐ വെട്ടിലായി. സന്ദേശത്തിന് എസ്‌ഐ മറുപടി നൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യാ സന്ദേശം ഇട്ടതാണ് ഉദ്യോഗസ്ഥന് കുരുക്കായത്.ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തതോടെ സംഭവം വിവാദമായി. 
 
തിരുവനന്തപുരം നഗരാതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്ത എസ് ഐയാണ് കഥാനായകൻ. നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യവെ, ശ്രീകാര്യത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള സർവകലാശാല ജീവനക്കാരിയുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. ഏറെ നാളായി തുടർന്നുവന്ന ബന്ധം അടുത്തിടെയാണ് വഷളായത്. ഉദ്യോഗസ്ഥൻ പിന്മാറാൻ ശ്രമിച്ചതോടെ യുവതി പലതവണ നേരിൽ കാണാൻ ശ്രമം നടത്തി. എസ് ഐ പോകുന്നിടത്തെല്ലാം യുവതിയുമെത്തി. കാണണമെന്ന ആവശ്യം എസ് ഐ നിരസിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
 
കാര്യങ്ങൾ കൈവിട്ടുപോയതോടെ അസിസ്റ്റന്റ് കമ്മീഷണർ യുവതിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധംപറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ, യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർത്ത് എസ്ഐയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് സൈബർ പരിശോധിക്കുമെന്നാണ് അറിയുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments