Webdunia - Bharat's app for daily news and videos

Install App

റഷ്യയെ തൊട്ടു കളിക്കേണ്ട; എഫ്ബിഐ തലവന്റെ കസേര തെറിപ്പിച്ച് ട്രംപിന്റെ നീക്കം

എഫ്ബിഐ തലവന്റെ കസേര തെറിപ്പിച്ച് ട്രംപിന്റെ നീക്കം

Webdunia
ബുധന്‍, 10 മെയ് 2017 (09:07 IST)
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ തലവന്‍ ജെയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിനു പിന്നാലെയാണ് തലവനെ ട്രംപിന്റെ നടപടി.

ഹിലരി ക്ലിന്റെനെതിരായ ഇമെയില്‍ വിവാദത്തിന്റെ അന്വേഷണം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് കോമിയെ പുറത്താക്കുന്നതെന്നും പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ കോമി പ്രാപ്തനല്ലെന്നും, ഇതില്‍ രാഷ്‌ട്രീയമില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനുള്ള എഫ്ബിഐയുടെ നീക്കമാണ് കോമിയുടെ കസേര തെറിക്കാൻ കാരണമെന്ന് ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികൾ ആരോപിച്ചു. എന്നാൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന ഹിലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ വിലയിരുത്തല്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments