Webdunia - Bharat's app for daily news and videos

Install App

ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടുത്തം; അഞ്ച് ഗുദാമുകള്‍ കത്തി നശിച്ചു

ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (13:47 IST)
ഷാര്‍ജയിലെ വ്യവസായ മേഖലയായ അഞ്ചില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു. ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അപകടം. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുത തകരാറാണ് അപകടം വരുത്തിയതെന്നാണ് കണക്കാക്കുന്നത്. വന്‍ നാശനഷ്ടം കണക്കാക്കുന്നു. 
 
അപകടം അറിഞ്ഞ് ഷാര്‍ജയിലെ പ്രധാന സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നും അഗ്‌നിശമന സേന രംഗത്തത്തെിയാണ് തീയണച്ചത്. സംഭവ സമയം ശക്തമായ ചൂടും കാറ്റും ഉണ്ടായിരുന്നു. സമീപത്ത് നിരവധി സ്ഥാപനങ്ങളുടെ ഗുദാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. 
 
ഗുദാമുകള്‍ക്കകത്തെ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പലഭാഗത്തും വീണ് ചിതറിയെങ്കിലും അപകടങ്ങളുണ്ടായില്ല.  അപകടം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തുനിന്ന് ആളുകളെ നീക്കാന്‍ പൊലീസ് രംഗത്തത്തെി. തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്താകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരുന്നതായി സമീപത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.  സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് നിര്‍ത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് പുറമെ നഗരസഭയുടെ ജലടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments