Webdunia - Bharat's app for daily news and videos

Install App

ഇസബെല്ലെ ഡൈനോയറെ അറിയുമോ ?; ചരിത്രത്തില്‍ ഇടംപിടിച്ച ഇവര്‍ മരിച്ചിട്ട് നാളുകളായി

ആദ്യ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വനിത മരിച്ചത് എങ്ങനെ ?

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (15:03 IST)
ആദ്യ മുഖം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയയ്‌ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. കഴിഞ്ഞ ഏപ്രിലിൽ മരിച്ച ഇസബെല്ലെ ഡൈനോയറുടെ (49) മരണവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മരുന്നുകളുടെ അമിതമായ ഉപയോഗവും ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാകുകയും ചെയ്‌തതാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന്  അമീൻസിലെ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി.

2005ല്‍ നായയുടെ ആക്രമണത്തില്‍ ഇസബെല്ലെയുടെ മുഖം വികൃതമായി. ഈ സമയം തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്‌തിയുടെ മൂക്കും കവിളും ചുണ്ടും ഇസബെല്ലെയില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രീയയ്‌ക്ക് ഒടുവിലാണ് ഇവര്‍ക്ക് കൃത്യമമായി മുഖം വച്ചു പിടിപ്പിച്ചത്.

ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിക്കുകയായിരുന്നു. ദാതാവിന്റെ ശരീര കോശങ്ങളുമായി ഡൈനോയറുടെ ശരീരം പൊരുത്തപ്പെടാതെ വന്നതോടെ ആരോഗ്യം നശിക്കുകയും കാന്‍‌സര്‍ രോഗത്തിന് അടിമപ്പെടുകയുമായിരുന്നു. വീണ്ടും മരുന്നുകള്‍ നല്‍കിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഇവര്‍ മരിക്കുകയായിരുന്നു.

മുഖം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയയുടെ ആദ്യഘട്ടം വിജയിച്ചതോടെ 2006 ഫെബ്രുവരിയിൽ ഡൈനോയർ മാധ്യമങ്ങൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്‌തു. ഇതിനുശേഷം യുഎസ്, സ്പെയിൻ, ചൈന, ബെൽജിയം, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭാഗികമായോ പൂർണമായോ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments