Webdunia - Bharat's app for daily news and videos

Install App

പുറത്തിറങ്ങാൻ ആരോഗ്യപാസ് നിർബന്ധം: ഫ്രാൻസിൽ തെരുവിലിറങ്ങി ആയിരങ്ങൾ

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (17:56 IST)
പാരീസ്: അൻപതുപേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യപാസ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരങ്ങളാണ് ശനിയാഴ്‌‌ച്ച തെരുവിലിറങ്ങിയത്.
 
കഫേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇതിനെതിരെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ കടന്നുകയറുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
 
രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പതിനഞ്ചു ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മാത്രമെ ആൾക്കൂട്ടമുള്ള പ്രദേശങ്ങളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കാർ തീരുമാനം.
 
സിനിമാ തീയറ്ററുകൾ, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ജൂലായ് 21 മുതൽത്തന്നെ ഫ്രാൻസിൽ ആരോഗ്യ പാസ് നിർബന്ധമാണ്. സമാനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

അടുത്ത ലേഖനം
Show comments