Webdunia - Bharat's app for daily news and videos

Install App

ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടു; ഭാഗ്യം കൈവന്നത് 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തില്‍

ഭാഗ്യദേവത കടാക്ഷിച്ചു; പാസ്റ്റര്‍ക്ക്‌ കിട്ടിയത് 706 കാരറ്റ് രത്‌നം

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (12:05 IST)
പാസ്റ്റര്‍ക്ക്‌ മുന്നില്‍ ഭാഗ്യദേവത 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ സിറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റര്‍ക്കാണ്‌ ഈ അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. 
 
ഇമ്മാനുവല്‍ മൊമോ പാസ്റ്ററാണ്‌ ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന്‌ സ്വന്തമാക്കിയിരിക്കുന്നത്. രത്‌നങ്ങളാല്‍ സമ്പുഷ്ടമായ കോനോ മേഖലയില്‍ അംഗീകൃത ലൈസന്‍സോടെ  ഖനനം നടത്തുകയായിരുന്നു ഇദ്ദേഹം.
 
ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിനു മുമ്പ് പ്രസിഡന്റിന് മുന്നില്‍ ഇമ്മാനുവല്‍ ഈ രത്‌നം അവതരിപ്പിച്ചിരുന്നു. രാജ്യത്തിനു പുറത്തേക്ക് പോകാതെ ഈ അമൂല്യവസ്തുവിനെ സംരക്ഷിച്ചതിന് പ്രസിഡന്റ് നന്നി പ്രകടിപ്പിച്ചു.
 
രത്‌നത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും കയറ്റുമതിക്കുള്ള അനുവാദം നല്‍കുന്നതും സര്‍ക്കാരാണ്. നടപടികള്‍ക്കു ശേഷം രത്‌നം ലേലത്തിന് വെയ്ക്കും. ഏകദേശം 3000 കോടിയിലേറെ രൂപ വില വരുന്ന് രത്‌നമാണിത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

അടുത്ത ലേഖനം
Show comments