Webdunia - Bharat's app for daily news and videos

Install App

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആശങ്കയറിയിച്ച ഹഖാനി ശൃംഖലക്ക് പുതിയ താലിബാന്‍ ഭരണത്തിലെ പങ്ക്

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (09:18 IST)
അഫ്ഗാനിസ്താന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ മുന്‍നിര നേതാക്കള്‍ കാബൂളില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്. ഐക്യരാഷ്ടസഭയിൽ ഇന്ത്യ ആശങ്കയറിയിച്ച ഭീകരസംഘമായ ‌ഹഖാനികൾക് താലിബാൻ ഭരണത്തിൽ പ്രധാന പദവികൾ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
 
വിദേശ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ തുടങ്ങിയവരുടെ ജീവന്‍ അപഹരിച്ച സമീപകാല ആക്രമണങ്ങള്‍ നടത്തിയത് ഹഖാനികളാണ്.അഫ്ഗാനിസ്താനില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ നടന്ന ഞെട്ടിപ്പിക്കുന്നതും മാരകമായതുമായ അക്രമങ്ങൾക്ക് പിന്നിലെല്ലാം ഹഖാനി ശൃഖലയുടെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവരെ തീവ്രവാദ ഗ്രൂപ്പായാണ് ഐക്യരാഷ്ട്രസഭയും അമേരിക്കയുമെല്ലാം പരിഗണിക്കുന്നത്.
 
2008-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്കെതിരായ വധശ്രമത്തിലും വിദേശപൗരന്മാരെ തട്ടികൊണ്ടുപോയതിലും ഹഖാനികൾക്ക് പങ്കുണ്ട്. പാകിസ്ഥാൻ സൈന്യവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഹഖാനികൾ എന്നതാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. അല്‍ഖ്വയ്ദയ്ക്കും താലിബാനും ഇടയിലെ കണ്ണിയായും ഇവരെ വിശേഷിപ്പിക്കുന്നുണ്ട്. നിലവിൽ താലിബാൻ നടത്തുന്ന ചർച്ചകളിലെല്ലാം തന്നെ ഹഖാനി ഗ്രൂപ്പും പങ്കെടുക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോണ്‍ഗ്രസ് എംഎല്‍എ' എന്ന ടാഗ് ലൈന്‍ ഇനി രാഹുലിനില്ല, പ്രത്യേക ബ്ലോക്കായി ഇരിക്കണം; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

യെമനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം, പ്രസിഡന്റിന്റെ കൊട്ടാരമടങ്ങുന്ന പ്രദേശം ആക്രമിച്ചു

സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍

യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ

അടുത്ത ലേഖനം
Show comments