Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാർക്ക് ഇനി എളുപ്പമല്ല, കമ്പനികളിൽ തദ്ദേശീയ തൊഴിലാളികൾക്ക് മുൻഗണന നൽകും, കുടിയേറ്റം നിയന്ത്രിക്കുമെന്നും കാനഡ

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:20 IST)
കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയത്. കഴിഞ്ഞ മാസമായിരുന്നു കാനഡ വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളില്‍ നിയന്ത്രണം കൊണ്ടുവന്നത്.
 
ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താത്കാലിക വിദേശ തൊഴിലാളികള്‍ മാത്രമെ ഉണ്ടാകു. കനേഡിയത് തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഇതിനായി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ പോസ്റ്റ് ചെയ്തു.
 
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാകാന്‍ പ്രതിസന്ധി സൃഷ്ടിക്കും. 2025ല്‍ പുതുതായി പി ആര്‍ നല്‍കുന്നവരുടെ എണ്ണം 3,95,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം 30,000 മുതല്‍ 3 ലക്ഷമാക്കി കുറയ്ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഉയര്‍ന്നതോടെ കാനഡയില്‍ താമസ സ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതും പലിശനിരക്ക് ഉയര്‍ന്നതും കാണിച്ച് കാനഡയില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജസ്റ്റിന്‍ ട്രൂഡൊയുടെ കടുത്ത നടപടികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments