മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (16:52 IST)
മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്. ഇതോടെ രാജ്യത്തിന്റെ അധികാരം പ്രതിരോധ സേന തലവന്‍ മിങ് ആങ് ഹ്ലാങിന്റെ കൈയിലായി. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് പട്ടാളം ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചത്. പട്ടാളം അവരുടെ സ്വന്തം ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ തടവിലാക്കപ്പെട്ട നോബല്‍ സമ്മാന ജേതാവ് സൂചിയുള്‍പ്പെടെയുള്ള നേതാക്കള്‍ സൈന്യവുമായി അസ്വാരസ്യത്തിലായിരുന്നു.
 
അതേസമയം മ്യാന്‍മറിലെ പട്ടാള അട്ടിമറിയില്‍ കടുത്ത ആശങ്ക ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത്. മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളെയെല്ലാം അറസ്റ്റിലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments