Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുഞ്ഞുങ്ങളെ നശിപ്പിക്കാതിരുന്നാൽ എന്തുണ്ടാകുമെന്ന ഓർമപ്പെടുത്തലാണ് സാക്ഷി , ഒരു സ്ത്രീയിലൂടെ രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ ലഭിച്ചതിൽ അഭിമാനിക്കുന്നു: വീരേന്ദ്ര സെവാഗ്

സാക്ഷിയെ അഭിനന്ദിച്ച് വീരേന്ദ്ര സെവാഗ്

പെൺകുഞ്ഞുങ്ങളെ നശിപ്പിക്കാതിരുന്നാൽ എന്തുണ്ടാകുമെന്ന ഓർമപ്പെടുത്തലാണ് സാക്ഷി , ഒരു സ്ത്രീയിലൂടെ രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ ലഭിച്ചതിൽ അഭിമാനിക്കുന്നു: വീരേന്ദ്ര സെവാഗ്
, വ്യാഴം, 18 ഓഗസ്റ്റ് 2016 (15:19 IST)
റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പേര് മെഡൽ പട്ടികയിലേക്ക് ഇടം പിടിച്ചതോടെ അതിന് കാരണക്കാരിയായ സാക്ഷി മാലികിന് അഭിനന്ദന പ്രവാഹമാണ്. വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമാകുകയാണ് സാക്ഷി. അഭിമാന പ്രതിഭയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇന്ത്യൻ ജനത. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 
 
webdunia
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന്റെ വാക്കുകൾ ഒരു ഓർമപ്പെടുത്തലായാണ് കാണുന്നത്. പെൺകുട്ടികൾ എത്ര വിലപ്പെട്ടതാണ് അന്ന ഓർമപ്പെടുത്തൽ. ഒരു സ്ത്രീയിലൂടെ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ മെഡല്‍ ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സെവാഗ് പറയുന്നു. പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന ഈ കാലത്ത് സാക്ഷി ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്നില്ല എങ്കില്‍ സാക്ഷിയെ പോലെ അനേകം സ്ത്രീകള്‍ ഇന്ത്യയുടെ അഭിമാനമാകുമെന്ന് സെവാഗ് ട്വീറ്റ് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഉഡുപ്പിയില്‍ വി എച്ച്‌ പി പ്രവര്‍ത്തകര്‍ യുവാവിനെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് ബി ജെ പി പ്രവര്‍ത്തകന്‍