Webdunia - Bharat's app for daily news and videos

Install App

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

Iran vs Israel: ഇസ്രയേല്‍ കടന്നാക്രമണം അവസാനിപ്പിക്കും വരെ പ്രതിരോധം തുടരുമെന്ന് ഇറാന്‍ വക്താവ് പറഞ്ഞു

രേണുക വേണു
ശനി, 21 ജൂണ്‍ 2025 (08:24 IST)
Israel vs Iran: നയതന്ത്ര ചര്‍ച്ചകളോടു സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ഇസ്രയേലാണ് ആദ്യം ആക്രമണം അവസാനിപ്പിക്കേണ്ടതെന്നും ഇറാന്‍. മറുവശത്ത് ഇറാനുമേല്‍ കടന്നാക്രമണം തുടരുകയാണ് ഇസ്രയേല്‍. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെട്ട നയതന്ത്ര ചര്‍ച്ചകളുമായി ഇറാന്‍ സഹകരിക്കുമ്പോഴാണ് ഇസ്രയേല്‍ പ്രകോപനം തുടരുന്നത്. 
 
' ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണ്, നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. പക്ഷേ ഇസ്രയേലിന്റെ കടന്നാക്രമണം ആദ്യം അവസാനിപ്പിക്കണം,' ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ഛി പറഞ്ഞു. അതേസമയം ഐക്യരാഷ്ട്രസഭയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചയായപ്പോള്‍ ഇറാനിയന്‍, ഇസ്രയേലി പ്രതിനിധികള്‍ പരസ്പരം പോരടിച്ചത് സ്ഥിതി വഷളാക്കി. 
 
ഇസ്രയേല്‍ കടന്നാക്രമണം അവസാനിപ്പിക്കും വരെ പ്രതിരോധം തുടരുമെന്ന് ഇറാന്‍ വക്താവ് പറഞ്ഞു. ഇറാന്റെ ആണവായുധ ഭീഷണി പൂര്‍ണമായി നശിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇറാനെതിരെയുള്ള നീണ്ട പോരാട്ടത്തിനു ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ സൈനിക തലവന്‍ ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി. ഒന്‍പതാം ദിവസത്തിലേക്ക് എത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. 
 
ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവില്‍ ഒന്നിലേറെ പൊട്ടിത്തെറികള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ് ബ്ലോക്ക്‌സ് മോണിറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇറാനില്‍ 60 മണിക്കൂറിലേറെയായി ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രയേലിന്റെ സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനാണ് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുന്നതെന്ന് ഇറാന്‍ പറയുന്നു. 
 
ആണവകേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ റഫാല്‍ ഗ്രോസി മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കും. അണുവികിരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദക്ഷിണ ലെബനനില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനന്‍സ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments