Webdunia - Bharat's app for daily news and videos

Install App

ഐഎസിന്റെ ശക്തി ഇത്രമാത്രം; പട്ടാളം ഏതുനിമിഷവും മൊസൂളിള്‍ പ്രവേശിക്കും - അവശേഷിക്കുന്ന ഭീകരരുടെ എണ്ണം വ്യക്തമായി

മൊസൂളില്‍ സൈന്യം ഇറങ്ങിയോ ?; ഭീകരര്‍ പ്രാണരക്ഷാര്‍ഥം പരക്കം പായുന്നു - ഐഎസിന്റെ അവസ്ഥ ദയനീയം

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (15:55 IST)
ഇറാഖ് നഗരമായ മൊസൂളില്‍‌നിന്ന് ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇറാഖ്- യുഎസ് സഖ്യസേന മൊസൂളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി. സൈന്യം മൊസൂളില്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഐഎസിന്റെ കീഴില്‍ നിന്നും മൊസൂള്‍ പിടിക്കാനുള്ള നീക്കത്തിന് നിലവില്‍ തടസമാകുന്നത് കാലാവസ്ഥയാണ്.  അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായുള്ളതിനാല്‍ വ്യോമാക്രമണമോ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളോ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൊസൂളില്‍ മാത്രമാണ് ഇപ്പോള്‍ വെടിവയ്‌പ്പും ആക്രമണവും നടക്കുന്നത്. നഗരത്തിന് സമീപത്തെ സുപ്രധാന ഗ്രാമങ്ങളിലൊന്നായ ഗോഗ്‌ജാലിയും സഖ്യസേന പിടിച്ചെടുത്തു. സമീപ ഗ്രാമങ്ങളിലും നഗരങ്ങളിലും അക്രമസഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഐഎസിന്റെ സ്വാധീനത്തിലുള്ള പലയിടത്തു നിന്നും വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം ഉയരുന്നുണ്ട്.  

ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ യഥാർഥ മോചനം ആരംഭിച്ചതായി സഖ്യസേന പ്രഖ്യാപിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments