Webdunia - Bharat's app for daily news and videos

Install App

ഫലൂജ കത്തുന്നു; എങ്ങും വെടിവയ്‌പ്പും സ്‌ഫോടനവും, ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു- ഐഎസിനെതിരെ സൈന്യം വന്‍ മുന്നേറ്റം നടത്തുന്നു

ഫലൂജ നഗരമിപ്പോള്‍ സൈന്യവും പൊലീസും അടങ്ങുന്ന വന്‍ സേന വളഞ്ഞിരിക്കുകയാണ്

Webdunia
ചൊവ്വ, 31 മെയ് 2016 (11:20 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരില്‍ നിന്ന് ഫലൂജ നഗരം തിരിച്ചു പിടിക്കാനുള്ള അന്തിമ പോരാട്ടം ശക്തമാക്കി സൈന്യം. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്നു ദിശകളിലൂടെയാണ് പീരങ്കികളും യുദ്ധടാങ്കുകളുമായി നഗരത്തില്‍ കടന്ന സൈന്യത്തിനെതിരെ ശക്തമായ രീതിയിലാണ് ഭീകരര്‍ ചെറുത്തുനില്‍ക്കുന്നത്.

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഫലൂജ നഗരമിപ്പോള്‍ സൈന്യവും പൊലീസും  അടങ്ങുന്ന വന്‍ സേന വളഞ്ഞിരിക്കുകയാണ്. അതേസമയം, ജനങ്ങളെ മറയാക്കി നിര്‍ത്തി പോരാടാനാണ് ഭീകരര്‍ ശ്രമിക്കുന്നത്. ഐഎസില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ലഫ് ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി പറഞ്ഞു. നഗരത്തിലെങ്ങും വെടിവപ്പും സ്‌ഫോടനവും രൂക്ഷമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് നഗരം വിട്ടു പോകാന്‍ സൈന്യം ജനങ്ങള്‍ ലഘുലേഖകള്‍ വഴി നിര്‍ദേശം നല്‍കി കഴിഞ്ഞു.

ഇറാഖി സൈന്യത്തോടൊപ്പം തീവ്രവാദവിരുദ്ധ സര്‍വിസും അന്‍ബാര്‍ പൊലീസും ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. പോരാട്ടം രൂക്ഷമായതോടെ 3000ത്തോളം ജനങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു. അതേസമയം, 50,000 ത്തോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവരെയും സൈന്യത്തിനെതിരെ യുദ്ധം ചെയ്യാത്തവരെയും തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ഐഎസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

48 മണിക്കൂറിനകം നഗരത്തില്‍ നിന്ന് ഐഎസിനെ തുരത്താന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. നഗരത്തിനുള്ളില്‍ 400നും 1000ത്തിനുമിടയില്‍  മികച്ച പരിശീലനം ലഭിച്ച ഐ.എസ് ഭീകരര്‍ ഉണ്ടെന്നാണ് കണക്ക്. ബന്ദികള്‍ ഒളിച്ചുകടക്കുന്നത് തടയാന്‍ പ്രധാന പാതകളിലെല്ലാം ഭീകരര്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലുകയും ചെയ്യും.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments