Webdunia - Bharat's app for daily news and videos

Install App

നാല് വര്‍ഷം കൊണ്ട് ഐ‌എസില്‍ ചേര്‍ന്നത് 30,000 വിദേശികള്‍...!

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (12:56 IST)
ഇസ്ലാമിക തീവ്രവാദ സംഘമായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് വിദേശികളുടെ കുത്തൊഴുക്ക് നടക്കുന്നതിനിടെ ലോകത്തെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ  ഐഎസില്‍ ചേരാനായി സിറിയയില്‍ എത്തി 30,000 വിദേശികളാണെന്ന് കണക്കുകള്‍. 2010ല്‍ 80 രാജ്യങ്ങളില്‍നിന്നുള്ള 15,000 പേരായിരുന്നു ഐ.എസ്സില്‍ ചേര്‍ന്നത്‌.

അമേരിക്കന്‍ രഹസ്യാനേ്വഷണ ഏജന്‍സിയാണ്‌ വിവരങ്ങള്‍ പുറത്ത്‌ വിട്ടത്‌. ഇറാഖിലും സിറിയയിലും ഐ.എസ്സിനൊപ്പം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാണ്‌ ഇവരിലധികംപേരും എത്തിയത്‌.  നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌ 2011നുശേഷം സിറിയയിലെത്തിയത്‌. തീവ്രവാദസംഘടനകളില്‍ തങ്ങളുടെ പൗരന്മാര്‍ പങ്കാളികളാകാതിരിക്കാന്‍ രാജ്യങ്ങള്‍ ശക്‌തമായ നടപടിയെടുക്കുന്നുണ്ടെങ്കിലും ഐ.എസ്സില്‍ ചേരുന്നവരുടെ എണ്ണം കൂടുന്നതായാണ്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.

ഈ സ്‌ഥിതി ഇപ്പോഴും തുടരുന്നതായി യു.എസ്‌. ആഭ്യന്തരവകുപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞവര്‍ഷം അമേരിക്കയില്‍നിന്ന്‌ നൂറോളം പേര്‍ ഐ.എസില്‍ ചേരാനായി സിറിയയില്‍ എത്തിയിരുന്നു. ഈ വര്‍ഷമിത്‌ 250 ആയി ഉയര്‍ന്നതായും ഏജന്‍സി വ്യക്‌തമാക്കി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments