Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊന്നുതള്ളുന്നവരുടെ അവയവങ്ങളും ഐഎസ്സുകാര്‍ തൂക്കിവില്‍ക്കുന്നു!!!

കൊന്നുതള്ളുന്നവരുടെ അവയവങ്ങളും ഐഎസ്സുകാര്‍ തൂക്കിവില്‍ക്കുന്നു!!!
ബാഗ്ദാദ് , ബുധന്‍, 18 ഫെബ്രുവരി 2015 (17:21 IST)
ക്രൂരതയുടെ പര്യായമായി മാറിയ ഭീകര പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റ് മനുഷ്യത്വം ലവലേശ തൊട്ടുതീണ്ടാത്തവരെന്ന് വീണ്ടും തെളിയിക്കുന്നു. തങ്ങള്‍ ക്രൂരമായി കൊലചെയ്യുന്നവരുടെ അവയവങ്ങള്‍ തീവ്രവാദികള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ഐ‌എസ് ഭീകരരാണ് വയവ കടത്ത് നടത്തുന്നതായി പറയപ്പെടുന്നത്. ഇറാഖ് ഗവണ്മെന്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.  ഐസിസ് അവയവ കടത്ത് നടത്തുന്നുവെന്ന് പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഭീകരര്‍ അവയവ കടത്ത് നടത്തുന്നതായി ആരോപിച്ച ഇറാഖ് സര്‍ക്കാര്‍ തങ്ങളുടെ കൈയ്യില്‍ അതിനുള്ള തെളിവുകളും ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് ഇറാഖ് അംബാസിഡര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് പലയിടത്തും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലകളില്‍ പല മൃതദേഹങ്ങളില്‍ നിന്നും ആന്തരികാവയവങ്ങള്‍ മോഷണം പോയതായും പല മൃതദേഹങ്ങളിലും ശസ്ത്രക്രിയയുടെ പാടുകള്‍ കണ്ടെത്തിയതായും ഇറാഖ് അംബാസിഡര്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞു.
 
അവയവങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചതിന് കഴിഞ്ഞ ആഴ്ചകളില്‍ പത്തോളം ഡോക്ടര്‍മാരെ ഐഎസ് കൊന്നതായി ഇറാഖി സൈന്യവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇറാഖിന്റെ ആരോപണം സുരക്ഷാ‍സമിതി ഗൌരവമായി എടുത്തിട്ടില്ല. മരിച്ചയാളുടെ ശരീരത്തില്‍ നിന്നും അവയവം എടുക്കുന്നതും അവ കൈമാറ്റം ചെയ്യപ്പെടുന്നതിലും സമയത്തിനും സാങ്കേതിക വിദ്യയ്ക്കും വലിയ പങ്കുണ്ട്. എന്നാല്‍ ഭീകരര്‍ അവയവങ്ങള്‍ എടുത്താല്‍ തന്നെ കാര്യക്ഷമമായി ഇത് കടത്താന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് ഇറാഖിന് മറുപടിയില്ല. 
 
ഈ സാഹചര്യത്തില്‍ ഐഎസുകാര്‍ക്ക് അവയവ കച്ചവടം നടത്താന്‍ എങ്ങനെ സാധിയ്ക്കുമെന്നതും അവ്യക്തം. ഇതിനിടെ ഐസിസിന്റെ ഇറാഖിലേയും സിറിയയിലേയും സാമ്പത്തിക ഉറവിടങ്ങളെ മരവിപ്പിയ്ക്കുന്നതിന് വേണ്ടി 15 അംഗ യുഎന്‍ സമിതി രൂപീകരിച്ചു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam