Webdunia - Bharat's app for daily news and videos

Install App

Israel Strikes Iran: 'അടിക്ക് തിരിച്ചടി' ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; യുദ്ധം മുറുകുന്നു

ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയത്

രേണുക വേണു
ശനി, 26 ഒക്‌ടോബര്‍ 2024 (09:25 IST)
Israel attacks on Iran

Israel Strikes Iran: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണം. മൂന്ന് ഘട്ടങ്ങളായാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ സൈനിക കേന്ദ്രങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയതായാണ് സൂചന. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തങ്ങളുടെ പ്രത്യാക്രമണമെന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്. 
 
ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയത്. ഏകദേശം 200 മിസൈലുകള്‍ ഇസ്രയേലിനു നേരെ ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്കെല്ലാം തങ്ങള്‍ തരുന്ന മറുപടിയാണ് ഇപ്പോഴത്തെ വ്യോമാക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. 
 
' ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ ഇറാനിലെ ഭരണകൂടം നടത്തിയ മാസങ്ങളോളം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായി, ഇപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തുകയാണ്,' ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു. ടെഹ്‌റാനില്‍ വലിയ സ്‌ഫോടനം ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനും പ്രതിരോധം തീര്‍ക്കാനുമുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ട്. ഇസ്രയേലിനു വലിയ ഭീഷണിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാന്‍ ഉയര്‍ത്തുന്നത്. ഇതിനെതിരെയുള്ള പ്രതിരോധമാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; മതിലിടിഞ്ഞ് കാറുകളും ബൈക്കുകളും മണ്ണിനടിയിലായി

വാമനപുരം നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; നദിയില്‍ ഇറങ്ങരുത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ നിങ്ങളുടെ ബാഗില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ജയിലിലാകും!

യാത്ര പോകുമ്പോള്‍ ബാഗില്‍ നിങ്ങള്‍ക്ക് എത്ര ലിറ്റര്‍ മദ്യം സൂക്ഷിക്കാന്‍ സാധിക്കും

അടുത്ത ലേഖനം
Show comments