ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അഭിറാം മനോഹർ
ബുധന്‍, 18 ജൂണ്‍ 2025 (18:23 IST)
ഇറാന്റെ നിരന്തരമായ മിസൈല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന്റെ ഇന്റര്‍സെപ്റ്റര്‍ ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ പ്രതിരോധ ആരോ ഇന്റര്‍ സെപ്റ്ററുകള്‍ ഏകദേശം അവസാനിക്കാറായെന്നും ഇറാനില്‍ നിന്നുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ആരോ പ്രതിരോധ ഇന്റര്‍സെപ്റ്ററുകള്‍ മാത്രമല്ല ഇസ്രായേലിനുള്ളത്. ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ കഴിവുള്ള (Terminal High Altitude Air Defence- THAAD)അടക്കമുള്ള സംവിധാനങ്ങള്‍ ഇസ്രായേലിനുണ്ട്.1990കളില്‍ ഹ്രസ്വദൂര,ഇടത്തരം,ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം എന്ന താഡ്. 150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. 
 
ഇതിനിടെ ഇസ്രായേലിനെതിരായ ആക്രമണം ഇറാന്‍ ശക്തമാക്കി. ഭൂഗര്‍ഭ ബങ്കറിലുള്ള ആയത്തുള്ള അലി ഖമൈനി ഇറാന്‍ സൈന്യത്തിന് അധികാരം കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം ആറാം ദിനത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധം ആരംഭിക്കുന്നു എന്നാണ് ആയത്തുള്ള അലി ഖമൈനി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും ഖമൈനി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments