Webdunia - Bharat's app for daily news and videos

Install App

Israel lebanon conflict: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ള റോക്കറ്റ് വിഭാഗം കമാൻഡർ കൊല്ലപ്പെട്ടു

അഭിറാം മനോഹർ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:58 IST)
ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മിസൈല്‍- റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിന് സമീപത്തായി നടന്ന ആക്രമണത്തിലാണ് ഇബ്രാഹിം ഖുബൈസിയെന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയായിരുന്നു.
 
ഖുബൈസിക്കൊപ്പം മറ്റ് 2 ഹിസ്ബുള്ള കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഇവരും റോക്കറ്റ്- മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പറയുന്നു. ഖുബൈസിയുടെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. 1980കളില്‍ ഹിസ്ബുള്ളയുടെ ഭാഗമായ ഖുബൈസിയാണ് കാലങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍- റോക്കറ്റ് ആക്രമണങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നത്. സുപ്രധാനമായ മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഖുബൈസിക്ക് ഹിസ്ബുള്ളയില്‍ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ എണ്‍പതുകാരി രണ്ട് കിലോമീറ്റര്‍ മുട്ടിലിഴഞ്ഞു; സംഭവം ഒഡിഷയില്‍

കേരളത്തിലേക്കു പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു

Ambulance Service Tariff in Kerala: സംസ്ഥാനത്തെ പുതുക്കിയ ആംബുലന്‍സ് നിരക്ക്

നിപ: മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ലൈംഗികാതിക്രമ കേസില്‍ മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; വിട്ടയച്ചത് ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍

അടുത്ത ലേഖനം
Show comments