Webdunia - Bharat's app for daily news and videos

Install App

യുദ്ധത്തിലേക്ക്! ഗാസയില്‍ ആക്രമണം തുടങ്ങിയെന്ന് ഇസ്രയേല്‍, പീരങ്കി പ്രയോഗവും വ്യോമാക്രമണവും

Webdunia
വെള്ളി, 14 മെയ് 2021 (08:23 IST)
ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. തങ്ങളുടെ വ്യവസായ സമുച്ചയങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്ന പലസ്തീന്‍ സൈന്യത്തിനു മറുപടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ മുനമ്പില്‍ കൂടുതല്‍ പീരങ്കികള്‍ പ്രയോഗിക്കുകയും വ്യോമാക്രമണം നടത്തുകയും ചെയ്തു. ശത്രുത അവസാനിപ്പക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ല. സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നു. യുദ്ധസമാനമായ അന്തരീക്ഷമാണ് പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ഉള്ളത്. ഹമാസ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്നും അതിനു മറുപടിയായി തങ്ങള്‍ വ്യോമാക്രമണം ശക്തമാക്കിയെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഡസന്‍ കണക്കിനു വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഗാസ നിവാസികള്‍ പറയുന്നു. 
 
ഹമാസിനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുകയാണ്. കൂടുതല്‍ സൈന്യത്തെ ഗാസ ബോര്‍ഡറിലേക്ക് വിന്യസിച്ചു. ഗ്രൗണ്ട് ഓപ്പറേഷന്‍ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. റോക്കറ്റുകളുടെ എണ്ണം കൂട്ടിയാണ് ഇസ്രയേല്‍ കാത്തിരിക്കുന്നത്. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments