Webdunia - Bharat's app for daily news and videos

Install App

Israel vs Hezbollah War: ഇസ്രയേല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കോ? ഉറ്റുനോക്കി ലോകം, രണ്ടുംകല്‍പ്പിച്ച് നെതന്യാഹു

ഹിസ്ബുള്ളയുടെ ഉന്ന നേതാക്കളില്‍ ഒരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (10:38 IST)
Israel vs Lebanon War Update

Israel vs Hezbollah War: ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാകും വരെ ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയരുമ്പോഴും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ന്യൂ ഹോപ്പ് പാര്‍ട്ടി നേതാവും മുന്‍ എതിരാളിയുമായ ഗിഡിയന്‍ സാറിനെ നെതന്യാഹു തന്റെ മന്ത്രിസഭയില്‍ അംഗമാക്കി. നിലവിലെ യുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗിഡിയന്‍ സാറിനെ സുരക്ഷാ കാബിനറ്റില്‍ അംഗമാക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചു. 
 
ഹിസ്ബുള്ളയുടെ ഉന്ന നേതാക്കളില്‍ ഒരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പിന്നാലെയാണ് നബീല്‍ കൗക്കിനെ കൂടി ഇല്ലായ്മ ചെയ്തതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ആണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഹിസ്ബുള്ള ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 
 
ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ദക്ഷിണ ലെബനനിലെ ബെക്കാ വാലിയില്‍ ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റ് ആക്രമണം നടത്തിയെന്നും ചുരുങ്ങിയത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്ളയുടെ ആയുധശേഖരം ഉള്ളിടത്താണ് ഫൈറ്റര്‍ ജെറ്റ് ആക്രമണം നടന്നതെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ന് വൈകിട്ട് ഏഴിനു ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും; നാളെയും മറ്റന്നാളും അവധി

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപകീര്‍ത്തിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments