Webdunia - Bharat's app for daily news and videos

Install App

സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന്‍ കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി

രേണുക വേണു
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (07:28 IST)
Israel vs Syria

വിമതസേന അധികാരം പിടിച്ചെടുത്ത സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആയുധശേഖരം വിമതസേനയുടെ കൈയില്‍ എത്തുന്നത് തടയാനാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. 
 
സുവൈദയിലെ ഖല്‍ഖലാഹ വ്യോമതാവളത്തിലെ ആയുധ ശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനിക കേന്ദ്രങ്ങള്‍, ദമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ കര സേന സിറിയന്‍ അതിര്‍ത്തിയിലേക്കു പ്രവേശിച്ചു. 
 
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധ ശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുള്ളയ്‌ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.
 
സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന്‍ കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. തങ്ങള്‍ കൈവശപ്പെടുത്തിയ സ്ഥലത്തിനു സമീപമുള്ള അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളോടു വീടുകളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം, അദാലത്തുകൾക്ക് നാളെ തുടക്കം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ല, അവസരം തന്നാൽ നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് മമത

യുവജനോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിക്ക് ലൈംഗിക പീഡനം : അദ്ധ്യാപകനെതിരെ പോക്സോ കേസ്

പത്തനംതിട്ട എസ് പി ഓഫീസിലെ എ.എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments