Webdunia - Bharat's app for daily news and videos

Install App

14കാരിയും ഇരയായി; ലൈംഗീക ബന്ധത്തിലൂടെ മുപ്പതോളം സ്‌ത്രീകള്‍ക്ക് എച്ച്ഐവി പകർന്ന യു​വാ​വി​ന് ശിക്ഷ വിധിച്ചു

ലൈംഗീക ബന്ധത്തിലൂടെ മുപ്പതോളം സ്‌ത്രീകള്‍ക്ക് എച്ച്ഐവി പകർന്ന യു​വാ​വി​ന് ശിക്ഷ വിധിച്ചു

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (10:59 IST)
ലൈംഗീക ബന്ധത്തിലൂടെ മുപ്പതോളം സ്‌ത്രീകളിലേക്ക് എ​ച്ച്ഐ​വി വൈറസ് പകര്‍ന്ന യുവാവിന് 24 വ​ർ​ഷം ത​ട​വു​ശി​ക്ഷ. ഇറ്റാ​ലി​യ​ൻ പൗ​ര​നാ​യ വാ​ലെ​ന്‍റീ​നേ ത​ല്ലു​ട്ടോ​യ്ക്ക് (33) ആ​ണ് കോടതി കടുത്ത ശികഷ നല്‍കിയത്.

നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്ന ത​ല്ലു​ട്ടോ​യ്ക്ക് 2006ലാണ് എ​ച്ച്ഐ​വി ബാധിച്ചത്. തുടര്‍ന്ന് ഇയാള്‍ ബോ​ധ​പൂ​ർവം രോ​ഗാ​ണു​ക്ക​ൾ കൂടുതല്‍ പേരിലേക്ക് പകരുന്നതിനായി സ്‌ത്രീകളുമായി അടുപ്പം കാണിക്കുകയും ലൈംഗീക ബന്ധത്തിലേക്ക് എത്തുകയുമായിരുന്നു.

"ഹെ​ർ​ട്ടി സ്റ്റൈ​ൽ' എ​ന്ന സാ​ങ്ക​ൽ​പി​ക പേ​രി​ൽ സമൂഹമാധ്യമങ്ങളിലൂടെയാണ് ത​ല്ലു​ട്ടോ സ്‌ത്രീകളെ കണ്ടെത്തിയിരുന്നത്. 14വ​യ​സു മു​ത​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടികളെയാണ് ലൈംഗീകമായി ഉപയോഗിച്ചത്.

പിടിയിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ 53 സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു​വെ​ന്നു ത​ല്ലു​ട്ടോ കു​റ്റ​സ​മ്മ​തം ന​ട​ത്തി. എ​ച്ച്ഐ​വി മറ്റുള്ളവരിലേക്ക് പകര്‍ത്തുക മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വി​വേ​ക​മി​ല്ലാ​യ്‌​മ കാ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നും ത​ല്ലു​ട്ടോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​യാ​ൾ ബോ​ധ​പൂ​ർവം രോ​ഗാ​ണു​ക്ക​ൾ പ​ക​ർ​ന്ന് ന​ൽ​കി​യെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments