Webdunia - Bharat's app for daily news and videos

Install App

പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജുറാസിക് പാര്‍ക്ക് സിനിമയിലെ നടന് ആറുവര്‍ഷം തടവ്; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ 2014ലാണ് തോറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്

Webdunia
ശനി, 30 ഏപ്രില്‍ 2016 (18:24 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജുറാസിക് പാര്‍ക്ക് സിനിമയിലെ അഭിനേതാവായ കാമറൂണ്‍ തോറിനെ ആറു വര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ചു. കൌണ്ടി ഡിസ്‌ട്രിക്‍സ് അറ്റോര്‍ണി ശിക്ഷ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ 2014ലാണ് തോറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. കുട്ടികള്‍ക്കായി നടത്തുന്ന അഭിനയ പരിശീലന കളരിയിലെ വിദ്യാര്‍ഥിയായ പതിമൂന്നുകാരിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് അടുപ്പവും സൌഹൃദവും കാണിച്ച് അടുത്തുകൂടിയ തോര്‍ പലതവണ പീഡനത്തിന് ഇരയാക്കി.

പീഡനം നടന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കിയതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീ കേസ് എടുത്ത് അന്വേഷണം നടത്തുകയും തോര്‍ പിടിയിലാകുകയും ആയിരുന്നു. തട്ടിക്കൊണ്ടു പോകല്‍, മോഷണം, ബലാത്സംഗം തുടങ്ങി പതിനൊന്ന് കേസുകള്‍ ചുമത്തി 2014ല്‍ തോറിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. 1993ലാണ്
ജുറാസിക് പാര്‍ക്ക് പുറത്തിറങ്ങുന്നത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments