Webdunia - Bharat's app for daily news and videos

Install App

നികുതി വെട്ടിപ്പ് കേസ്: ലയണൽ മെസ്സിയ്ക്കും പിതാവിനും 21 മാസത്തെ തടവു‌ ശിക്ഷ

ലോക ഫുട്‌ബോളർ ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും നികുതി വെട്ടിപ്പു കേസിൽ തടവും പിഴയും വിധിച്ചു

Webdunia
ബുധന്‍, 6 ജൂലൈ 2016 (17:32 IST)
ലോക ഫുട്‌ബോളർ ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും നികുതി വെട്ടിപ്പു കേസിൽ തടവും പിഴയും വിധിച്ചു. 53 ലക്ഷം ഡോളർ ഏകദേശം മുപ്പതുകോടിയോളം രൂപയാണ് ഇരുവരും ചേർന്നു വെട്ടിച്ചതെന്നാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. അതിനു പുറമേ 2006-09 കാലയളവിൽ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവർ സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ വിഭാഗം വക്‌താവ് വ്യക്തമാക്കി.
 
ഇരുവർക്കും 21 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ബാർസിലോന കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതിനുപുറമെ ഇരുവരും 20 ലക്ഷം യൂറോ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്കുള്ള കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.
 
അതേസമയം, തടവുശിക്ഷ രണ്ടുവർഷത്തിൽ കുറവായതിനാൽ സ്പെയിനിലെ നിയമം അനുസരിച്ച് ഇരുവരും ജയിലിൽ പോകേണ്ടിവരില്ലെന്നാണ് സൂചന. കൂടാത് മേൽക്കോടതിയിൽ അപ്പീൽ പോകാനും ഇരുവര്‍ക്കും സാധിക്കും. എന്നാല്‍ ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ അഭിഭാഷകരേയും പിതാവിനേയും വിശ്വസിക്കുകയായിരുന്നുവെന്നും വിചാരണ വേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍; സന്ദര്‍ശക രജിസ്റ്ററില്‍ പേരില്ല!

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍

അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുന്നെന്ന ബംഗ്ലാദേശിന്റെ ആരോപണം; അതൃപ്തി അറിയിച്ച് ഇന്ത്യ

ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്‌സിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) മാധവ് കുറുപ്പ് ചുമതലയേറ്റു

അടുത്ത ലേഖനം
Show comments