Webdunia - Bharat's app for daily news and videos

Install App

ലണ്ടൻ നഗരം പൊലീസ് വലയത്തില്‍; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ലണ്ടൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (18:34 IST)
ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ആക്രമണവുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളലാണ് ഏഴ് പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്റെ ഭീകരവിരുദ്ധ സേനയിലെ ഓഫീസർ മാർക്ക് റോവ്ലി അറിയിച്ചു. ലണ്ടൻ നഗരത്തിലും ബർമിങ്ഹാമിലുമാണ് റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നഗരത്തിലും പുറത്തുമായി പൊലിസ് അന്വേഷണം ശക്തമാക്കി. ഹോട്ടലുകളിലും റോഡുകളിലും പരിശോധന ശക്തമാണ്.

ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്റിന് സമീപമുണ്ടായ  ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നാൽപതിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റു ചികിൽസയിലുള്ളവരിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments