തിയേറ്ററിലെ കസേരയ്‌ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു

തിയേറ്ററിലെ കസേരയ്‌ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (15:32 IST)
സിനിമാ തിയേറ്ററിലെ കസേരയ്‌ക്കിടയില്‍ തല കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം.

സിനിമ കാണുന്നതിനിടെ കൈയില്‍ നിന്നും ഫോണ്‍ സീറ്റിനുള്ളിലേക്ക് വീണതാണ് അപകടകാരണം. ഫോണ്‍ കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്‍ട്രോണിക് ഫൂട്ട്‌റെസ്‌റ്റ് യുവാവിന്റെ തലയിലേക്ക് വീണതോടെ തല സീറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

അപകടത്തില്‍പ്പെട്ട യുവാവിനെ  സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫൂട്ട്‌റെസ്‌റ്റ് തകര്‍ത്ത ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തല കുടുങ്ങിയതിന് പിന്നാലെ ഫൂട്ട്‌റെസ്‌റ്റ് തലയിലേക്ക് വീണതോടെ ഇയാള്‍ക്ക് ഹൃദയസ്‌തംഭനമുണ്ടായി. ഇതാണ് മരണകാരണമായി പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് അപകടമുണ്ടായതെങ്കിലും വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments