Webdunia - Bharat's app for daily news and videos

Install App

'എന്നെ തുറന്നു വിടൂ, ശ്വാസം മുട്ടുന്നു’- കല്ലറയിലേക്ക് വെച്ച ശവപെട്ടിയിൽ നിന്നും മൃതദേഹത്തിന്റെ നിലവിളി, ഞെട്ടി ബന്ധുക്കൾ !

ചിപ്പി പീലിപ്പോസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (08:19 IST)
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പല ആളുകളും ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. മരണം നടന്ന് കഴിഞ്ഞാൽ മൂകമായ കാലാവസ്ഥയായിരിക്കും. അത്തരത്തിൽ മരണാനന്തരം തന്നെ കാണാനെത്തുന്നവർ ചിരിച്ച് തിരിച്ച് പോകണമെന്ന മദ്യവയസ്കന്റെ തീരുമാനമാണ് അയർലൻഡിലെ കിൽമാനാഗിലെ ജനങ്ങളെ അമ്പരപ്പിക്കുന്നത്. ഇതിനായി അദ്ദേഹം ചെയ്ത വഴിയും വേറിട്ടത് തന്നെ. 
 
ഒക്ടോബർ 13 ശനിയാഴ്ച, അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് സംഭവം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് എടുത്തുവച്ചു. പെട്ടന്നായിരുന്നു. എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു.ഇവിടെ ഇരുട്ടാണ് എന്ന നിലവിളി ശവപെട്ടിയിൽ നിന്ന് ഉയർന്നത്. കൂടി നിന്നവർ ആദ്യം ഒന്നമ്പരന്നു. പിന്നീട് അടുത്ത് നിന്ന മകളാണ് സംഭവം വ്യക്തമാക്കിയത്. ഇതോടെ ചടങ്ങിനെത്തിയവരെല്ലം കൂട്ടച്ചിരിയായിരുന്നു.  
 
സംഭവം മറ്റൊന്നുമല്ല. തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ ഷായ് അവസാനമായി ചിരിപ്പിച്ചതാണ്. ഇതിനായി തന്റെ ശബ്ദം റെക്കോർഡ് ചെയ്തു വച്ചിരുന്നു. തന്റെ മരണ സമയത്തു ഇപ്രകാരം ചെയ്യാൻ അദ്ദേഹം തന്റെ മകളെ ഏൽപ്പിച്ചിരുന്നു. രോഗ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ഷായുടെ അന്ത്യം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments