ഒന്നും രണ്ടും തവണയല്ല, കൊവിഡ് സ്ഥിരീകരിച്ചത് 78 പ്രാവശ്യം; 14 മാസമായി ക്വാറന്റൈനില്‍!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഫെബ്രുവരി 2022 (10:22 IST)
ലോകത്ത് അവസാനമില്ലെന്ന മട്ടില്‍ കൊവിഡ് വിളയാടുകയാണ്. ലോകത്ത് ഇതുവരെയും 40 കോടിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ലക്ഷകണക്കിന് പേര്‍ മരിക്കുകയും ചെയ്തു. പലര്‍ക്കും പല തവണയാണ് കൊവിഡ് വന്നത്. എന്നാല്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് 78 തവണയാണ്. തുര്‍ക്കിയിലെ മുസാഫിര്‍ കയാസന്‍ എന്ന 56കാരനെയാണ് കൊറോണ ഇത്തരത്തില്‍ വേട്ടയാടിയത്. ഇതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയാണ്. 2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യം കൊവിഡ് ബാധിച്ചത്.
 
തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നെഗറ്റീവാകുകയും ചെയ്തു. എന്നാല്‍ വീണ്ടും കൊവിഡ് ബാധിതനാകുകയായിരുന്നു. ഇതിനു ശേഷം ഇദ്ദേഹം നെഗറ്റീവായിട്ടില്ല. 78 തവണ കൊവിഡ് ടെസ്റ്റു നടത്തിയപ്പോഴും ഫലം പോസിറ്റീവായിരുന്നു. 
 
ഓരോ തവണ കൊവിഡ് പരിശോധിക്കുമ്പോഴും ഇദ്ദേഹം ക്വാറന്റൈനില്‍ പോകും. അങ്ങനെ 14മാസം തുടര്‍ച്ചയായി ക്വാറന്റൈനിലായ ഇദ്ദേഹത്തിന്റെ സാമൂഹിക ജീവിതം അവസാനിച്ചിരിക്കുകയാണ്. കൊറോണ നെഗറ്റീവാകാത്തതുകൊണ്ട് ഇദ്ദേഹത്തിന് വാക്‌സിനെടുക്കാനും സാധിച്ചിട്ടില്ല. ബന്ധുക്കളെ റൂമിനകത്തു നിന്ന് ജനല്‍ വഴിയാണ് ഇദ്ദേഹം കാണുന്നത്. 
 
കയാസണിന് ലുക്കീമിയ എന്ന രക്താര്‍ബുദം ഉണ്ട്. അതിനാല്‍ ഇദ്ദേഹത്തിന്റെ പ്രതിരോധ ശേഷി തീരെ കുറവാണ്. പ്രതിരോധ ശേഷി കൂടാനുള്ള മരുന്ന് കഴിക്കുന്നുണ്ട്. പതിയെ ഇത് ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments