Webdunia - Bharat's app for daily news and videos

Install App

ചെരുപ്പില്‍ പള്ളിയുടെ ചിത്രം; വില്‍പനയ്‌ക്കെത്തിച്ച ചെരുപ്പുകള്‍ പിടിച്ചെടുക്കുന്നു

ചെരുപ്പില്‍ പള്ളിയുടെ ചിത്രം; മന്ത്രാലയം നടപടി സ്വീകരിച്ചു

Webdunia
ശനി, 30 ജൂലൈ 2016 (09:26 IST)
ചെരുപ്പില്‍ പള്ളിയിലെ ചിത്രം ആലേഖനം ചെയ്തതിനാല്‍ ദോഹയിലെ ഷോപ്പിംഗ് മാളുകളില്‍ ചെരുപ്പുകള്‍ പിടിച്ചെടുത്തു. പുരുഷന്‍മാരുടെ ഷൂസുകളിലും കുട്ടികളുടെ ചെരുപ്പുകളിലുമാണ് മസ്ജിദിന്റെ ചിത്രം ഡിസൈനായി ചേര്‍ത്തതു കണ്ടുപിടിച്ചത്. നഗരത്തിലെ ഒരു ഷോപിംഗ് മാളില്‍ വില്‍പ്പനക്കു കൊണ്ടു വന്ന ഉത്പന്നങ്ങളിലാണ് ഇവ കണ്ടെത്തിയത്. വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഇവയെല്ലാം വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.
 
മസ്ജിദിന്റെ ചിത്രം ചേര്‍ത്ത പാദരക്ഷകള്‍ വിറ്റഴിക്കുന്നതായി പൊതുജനങ്ങളില്‍നിന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മന്ത്രാലയം പ്രതിനിധികള്‍ പരിശോധന നടത്തിയത്. സോഷ്യല്‍ മീഡിയയിലും ഇതു പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇസ്‌ലാമിനെയും വിശ്വാസികളെയും അവഹേളിക്കുന്നതിനായുള്ള നടപടിയാണിതെന്നും ഇത്തരം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. മതത്തെയും മതവിശ്വാസികളെയും വ്രണപ്പെടുത്തുന്ന രീതികള്‍ വ്യാപാരത്തില്‍ കൊണ്ടുവരരുതെന്നാണ് നിര്‍ദേശം. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments