Webdunia - Bharat's app for daily news and videos

Install App

ധാക്ക ഭീകരാക്രമണം: മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു; അഞ്ച് ഭീകരരെ വധിച്ചു - ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Webdunia
ശനി, 2 ജൂലൈ 2016 (10:18 IST)
ബംഗ്ലാദേശ് തലസ്‌ഥാനമായ ധാക്കയിലെ നയതന്ത്രസ്‌ഥാപനങ്ങൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തെ ഒരു ഹോട്ടലിലെ  റസ്റ്റാറന്‍റിൽ ഭീകരർ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. അഞ്ച് ഭീകരരെ സൈനിക നീക്കത്തിൽ വധിച്ചു. രണ്ട് അക്രമികളെ പിടികൂടിയതായി റിപ്പോർട്ട്. രാവിലെ ഏഴരയോടെ നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരരെ വധിച്ചതെന്ന് ലഫ്റ്റന്‍റ് കേണൽ തുഹിൻ മുഹമ്മദ് മസൂദ് അറിയിച്ചു.

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പത്ത് മണിക്കൂറുകള്‍ നീണ്ട അക്രമ സംഭവങ്ങൾക്കാണ് അറുതിയായത്. ആംബുലൻസ് അടക്കമുള്ള മുൻകരുതൽ സൗകര്യങ്ങൾ ഒരുക്കിയ ശേഷം നൂറോളം വരുന്ന കമാൻഡോ സംഘമാണ് ഭീകരർ താവളമടിച്ച റസ്റ്റാറന്‍റിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പ് നടത്തിയ ഭീകരരെ വധിച്ചാണ് സൈന്യം 20തോളം വരുന്ന ബന്ദികളെ മോചിപ്പിച്ചത്.

നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെ എട്ടംഗ സായുധ സംഘം വെടിവെപ്പ് നടത്തിയത്. പത്തോളം ഭീകരര്‍ ആയുധങ്ങളുമായി ഹോട്ടലിൽ എത്തുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments