Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ കാണ്‍കെ അധ്യാപകരെ ചുട്ടെരിച്ചു; 126മരണം, 84 കുട്ടികള്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 16 ഡിസം‌ബര്‍ 2014 (16:12 IST)
തീവ്രവാദി ആക്രമണം നടക്കുന്ന പാക്കിസ്ഥാനിലെ പെഷാവറിലെ സൈനിക സ്കൂളിള്‍ അധ്യാപകരെ ജീവനോടെ കത്തിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. 500ഓളം വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയാണ് തീവ്രവാദികള്‍ സൈന്യത്തിനെതിരെ വെടിവെപ്പ് നടത്തുന്നത്. ഇതുവരെ 126 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 84പേര്‍ കുട്ടികളാണ്. ബാക്കിയുള്ളവര്‍ അധ്യാപകരും സ്കൂളിലെ ജീവനക്കാരുമാണെന്നാണ് റിപ്പോര്‍ട്ട്.

ആറ് തീവ്രവാദികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റ് രണ്ടു പേര്‍ സൈന്യത്തിന്റെ വെടിയേറ്റുമാണ് മരിച്ചത്. രാവിലെ 11.30ഓടെ സൈനിക വേഷത്തില്‍ 1500ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ എത്തിയ തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. ഈ സമയം സ്കൂളിലെ ഹാളില്‍ പരീക്ഷ നടക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്കാണ് ആറോളം വരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഈ സമയം സ്കൂളില്‍ അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവെച്ച ശേഷം എല്ലാവരെയും തീവ്രവാദികള്‍ ബന്ദികളാക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് 15 പേര്‍ രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്.

ചാവേറാക്രമണത്തിനു തയാറെടുത്ത ആറു ഭീകരരാണ്  സ്കൂളിനുള്ളില്‍ ഉള്ളതെന്ന് സൈന്യം വ്യക്തമാക്കി. സംഭവ സ്ഥലത്ത് വന്‍ സന്നാഹാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു വിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പും തുടരുകയാണ്. അതേസമയം തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, സ്കൂള്‍ ആക്രമിക്കാന്‍ കാരണം സൈന്യം തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിടുന്നതിനാലെന്ന് പാക് താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ വേദനയെന്തെന്ന് അവര്‍ അറിയണം. ഇതിനായാണ് ഇത്തരമൊരു ആക്രമണമെന്നും പാക് താലിബാന്‍ അറിയിച്ചു. നാല് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉടനടി രക്തം ദാനം ചെയîണമെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

Show comments