Webdunia - Bharat's app for daily news and videos

Install App

പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (08:06 IST)
പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മിനിസോട്ടയിലെ പെയ്സലെ പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.
 
പ്രാദേശിക സമയം 9.43ന് വൈദ്യസഹായം അഭ്യര്‍ഥിച്ച് പ്രിന്‍സിന്റെ വസതിയില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് കോള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്.  10.07 നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അദ്ദേഹം മുപ്പതിലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ലെറ്റ്സ് ഗോ ക്രേസി, വെൻ ഡോവ്സ് ക്രൈ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ആൽബങ്ങൾ.  
 
1958ല്‍ ജനിച്ച പ്രിന്‍സ് ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ചു. ഏഴാം വയസിലാണ് പ്രിൻസ് ആദ്യ ഗാനം രചിക്കുന്നത്. 1980കളില്‍ പുറത്തിറങ്ങിയ 1999, പര്‍പ്പിള്‍ റെയ്ന്‍ തുടങ്ങിയ ആല്‍ബങ്ങള്‍ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. പര്‍പ്പിള്‍ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രിന്‍സിന്റെ മരണത്തില്‍ അനുശോചിച്ചു. ലോകത്തിന് സര്‍ഗാത്മകതയുള്ള വ്യക്തിത്വത്തെ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

Show comments