Webdunia - Bharat's app for daily news and videos

Install App

മകളുടെ ഭർത്താവിൽ നിന്ന് അമ്മ ഗർഭിണിയായി; വിവാഹം നടത്തികൊടുത്ത് മകൾ

15 വർഷങ്ങൾക്കിപ്പുറവും അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ ആഘാതത്തിൽ നിന്ന് മകൾ മുക്തയായിട്ടില്ല.

റെയ്‌നാ തോമസ്
വ്യാഴം, 23 ജനുവരി 2020 (08:47 IST)
മകളുടെ ഭർത്താവിനെ പ്രണയിച്ച് അമ്മ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോര്‍ട്ട്. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് സംഭവം. അമ്മയും ഭർത്താവും ചെയ്ത ചതിയിൽ ഹൃദയം നൊന്ത മകൾ തന്നെയാണ് ഈ വിവരം പങ്കുവെച്ചതെന്ന് സണ്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷങ്ങൾക്കിപ്പുറവും അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ ആഘാതത്തിൽ നിന്ന് മകൾ മുക്തയായിട്ടില്ല. 
 
34 വയസുകാരിയായ ലൊറൻ എന്ന യുവതിയാണ് തനിക്ക് സംഭവിച്ച തകർച്ചയുടെ കഥ പറയുന്നത്. 2004 ആഗസ്തിലായിരുന്നു ലൊറന്റെയും എയർപോർട്ട് ജീവനക്കാരനായ പോൾ വൈറ്റിന്റെയും വിവാഹം. വിവാഹത്തിന് രണ്ടുവർഷം മുൻപ് തന്നെ ഒരുമിച്ച് ജീവിതം തുടങ്ങിയ ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെയാണ് കുടുംബം ആരംഭിക്കാമെന്ന് ലൊറനും ഭർത്താവും തീരുമാനിക്കുന്നത്.
 
ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. വന്‍ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നടത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നു. ഇതോടെ അമ്മയോടുള്ള സ്‌നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ ആ യാത്രയാണ് ലോറന്റെ ജീവിതത്തെ കീഴ് മേല്‍ മറിച്ചത്. മൂന്ന് ആഴ്ചയാണ് യാത്ര നീണ്ടത്. മധുവിധു യാത്രക്ക് ഇടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുകയാണ് ഉണ്ടായത്.
 
മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്ന് ആയിരുന്നു മറുപടി.
 
എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലൊറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments