Webdunia - Bharat's app for daily news and videos

Install App

'ഞാനെന്റെ അമ്മയുമായി പ്രണയത്തിലാണ്, ഇനി ഞങ്ങൾക്കൊരു കുഞ്ഞിനെ വേണം’- ഒരുമിച്ച് താമസിക്കുന്ന അമ്മയും മകനും

അമ്മയെ പ്രണയിച്ച് മകൻ, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ലിവിങ് ടുഗെതർ; കുഞ്ഞുവേണമെന്ന് അമ്മയും മകനും

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (15:43 IST)
പ്രണയം ഒരു സമസ്യയാണ്. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരുതരം അവസ്ഥ. എന്നാൽ, പാശ്ചാത്ത്യരാജ്യങ്ങളിൽ രക്തബന്ധത്തിൽ പെട്ടവരും കമിതാക്കൾ ആകാറുണ്ട്. ഒരുമിച്ച് താമസിക്കാറുമുണ്ട്, വിവാഹിതരായി കുടുംബജീവിതം നയിക്കാറുമുണ്ട്. 
 
അത്തരത്തിൽ ഒരു അമ്മയുടെയും മകന്റേയും പ്രണയകഥയാണ് ബ്രിട്ടനിലെ The New Day എന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സിൽപ്പിറന്ന മകനാണ് ‘ബെൻ ഫോർഡ്’. കാലിഫോർണിയയിലെ പഠനകാലത്ത് കാമുകനിലുണ്ടായ കുഞ്ഞാണ് ബെൻ. വീട്ടുകാരറിയാതെ അവിടെ തന്നെ കിം കുഞ്ഞിനെ ദത്തു നൽകുകയായിരുന്നു.
 
പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. എന്നാൽ, 2013 ൽ മകൻ ബെൻ അമ്മയ്ക്ക് ഒരു കത്തയച്ചു. ഇതോടെയാണ് മകനെ കാണണമെന്ന ആഗ്രഹം ഈ അമ്മയ്ക്കുണ്ടായത്. ബെൻ ബ്രിട്ടനിൽ എത്തി. വർഷങ്ങളോളം തങ്ങൾ അനുഭവിച്ച മാനസിക സംഘർഷത്തിനു ആ നിമിഷം ഒരു മരുന്നായെന്ന് ഇരുവരും പറയുന്നു.
 
പരസ്പരം ഇനിയൊരിക്കലും പിരിയില്ലെന്ന് അവർ തീരുമാനമെടുത്തു. വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു ആ സമയം കിം. ഇരുവരും ലിവ് ഇൻ റിലേഷനി ൽ രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. ഇനി പിരിയാൻ കഴിയില്ലെന്ന് ബോധ്യമായതോടെ നിയമപരമായി വിവാഹം കഴിക്കണമെന്ന ആഗ്രഹം മകൻ പ്രകടിപ്പിച്ചു.  
 
മകൻ ബെൻ അമ്മയ്‌ക്കൊപ്പം അമേരിക്കയ്ക്കുപോയി. അമ്മയ്ക്കൊപ്പം ജീവിക്കുന്നതിനായി തന്റെ വിവാഹബന്ധം വേർപ്പെടുത്താനും ബെൻ തയ്യാറായി. ആദ്യബന്ധത്തിൽ ബെന്നിനു രണ്ട് മക്കളുമുണ്ട്. ശേഷം ഇരുവരും മിഷിഗണിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഒടുവിൽ ഇവർ വിവാഹിതരായി. വിവാഹശേഷം ഇരുവർക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം. 
 
പക്ഷേ മിഷിഗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമമുള്ളതിനാൽ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് അവരിരുവരുമിപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

അടുത്ത ലേഖനം
Show comments