Webdunia - Bharat's app for daily news and videos

Install App

പൂച്ചയെ ഒന്ന് ഓമനിച്ചതാ, പൂച്ച തിരിച്ചും! - യുവതിക്ക് നഷ്ടമായത് വലത് മാറിടം

വളർത്തുമ്രഗങ്ങളെ താലോലിക്കുന്നവർക്കുള്ള മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 7 മെയ് 2018 (09:14 IST)
പൂച്ചയേയും പട്ടിയേയും ലാളിക്കാത്തവർ ഉണ്ടാകില്ല. വീട്ടിൽ വളർത്തുന്ന നായയ്ക്ക് യജമാനനോട് വളരെ സ്നേഹവും നന്ദിയും ആയിരിക്കുമെന്നാണ് പൊതുവെ പറയാറ്. എന്നാൽ, പൂച്ചകൾക്ക് അങ്ങനെയല്ല. പൂച്ചയെയും പട്ടിയെയും മറ്റും അമിതമായി താലോലിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് കാനഡക്കാരി തെരേസ ഫെറിസിന്റെ അനുഭവകഥ.
 
തെരേസ ഫെറിസ് ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിചെയ്യവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇവിടുന്ന് പൂച്ചയെ താലോലിക്കുന്നതിനിടയിൽ പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റു. ചെറിയ മുറിവായതിനാൽ അവരത് കാര്യമായി എടുത്തില്ല.
 
പക്ഷേ, മുറിവ് പിന്നീട് അണുബാധയ്ക്ക് കാരണമായി. Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. ആശുപത്രിയില്‍ ചികിത്സ തേടി ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
 
തുടർന്ന് വിശദമായ ചെക്കപ്പിലൂടെ മാറിടം നീക്കം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്തു. 100,000 ത്തില്‍ ഒരാള്‍ക്ക് വരുന്ന അവസ്ഥയാണ് തെരേസയ്ക്ക് ഉണ്ടായത്. രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് തെരേസ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

SSLC Results 2025: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

അടുത്ത ലേഖനം
Show comments