Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളെ ദ്രോഹിക്കുന്ന ക്രൂരൻ, കുടുംബം നോക്കാത്തയാൾ എങ്ങനെ നാടു നന്നാക്കും ? ; മുകേഷ് ചതിയനും വഞ്ചകനുമെന്ന് ജനം മനസ്സിലാക്കുമെന്ന് സരിത

കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി നടിയും മുകേഷിന്റെ ആദ്യ ഭാര്യയുമായ സരിത രംഗത്ത്. സ്വന്തം കുടുംബം നോക്കാത്തയാൾ എങ്ങനെയാണ് നാട് നന്നാക്കുകയെന്ന് സരിത ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ മുകേഷിനറിയില്ല, അവരെ ഉപദ്രവിക്ക

Webdunia
ചൊവ്വ, 17 മെയ് 2016 (15:48 IST)
കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി നടിയും മുകേഷിന്റെ ആദ്യ ഭാര്യയുമായ സരിത രംഗത്ത്. സ്വന്തം കുടുംബം നോക്കാത്തയാൾ എങ്ങനെയാണ് നാട് നന്നാക്കുകയെന്ന് സരിത ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ മുകേഷിനറിയില്ല, അവരെ ഉപദ്രവിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നും സരിത ദുബായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
 
വിവാഹം കഴിഞ്ഞത് മുതൽ അയാൾ തന്നെ ഉപദ്രവിച്ചു. ശാരീരികമായും മാനസികമായും മുകേഷ് തന്നെ ഒരുപാട് പീഡിപ്പിച്ചു. മുകേഷ് ചതിയനും വഞ്ചകനുമെന്ന് ജനം മനസ്സിലാക്കും. തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ മക്കളുടെ സ്ഥാനത്ത് 'ഇല്ല' എന്നാണ്. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകുമെന്നും സരിത പത്രസമ്മേളനത്തിൽ പറഞ്ഞു.
 
അച്ഛൻ ജയിച്ച് മന്ത്രിയായാൽ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മയോട് പ്രശ്നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് പറഞ്ഞുവെന്നും സരിത വ്യക്തമാക്കി. ഇപ്പോള്‍ റാസല്‍ഖൈമയില്‍  മക്കളോടൊപ്പം കഴിയുന്ന സരിത ചെറിയ തോതില്‍  ഡബ്ബിങ്ങ് നടത്തിയാണ് ജീവിക്കുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് അവർ പറഞ്ഞു.
 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments