Webdunia - Bharat's app for daily news and videos

Install App

പ്ര​ധാ​ന​മ​ന്ത്രി ഇ​സ്ര​യേ​ലില്‍; യാ​ത്ര​യുടെ മുഖ്യ ലക്ഷ്യം ആ​യു​ധ​ക്ക​ച്ച​വ​ടം - മോദി മ​ഹാ​നാ​യ നേ​താ​വെന്ന് നെതന്യാഹു

പ്ര​ധാ​ന​മ​ന്ത്രി ഇ​സ്ര​യേ​ലില്‍; മോദി മ​ഹാ​നാ​യ നേ​താ​വെന്ന് നെതന്യാഹു

Webdunia
ചൊവ്വ, 4 ജൂലൈ 2017 (21:38 IST)
മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഇ​സ്ര​യേ​ലി​ലെ​ത്തി. ടെൽ അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

നെതന്യാഹുവിനൊപ്പം മു​തി​ർ​ന്ന മ​ന്ത്രി​മാ​രും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. ഹിന്ദിയിൽ സ്വാഗതമാശംസിച്ചാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. മ​ഹാ​നാ​യ നേ​താ​വാ​ണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ത്തി​ന്‍റെ അ​തി​ര് ആ​കാ​ശ​മാ​ണെ​ന്നും നെ​ത​ന്യാ​ഹു ചൂ​ണ്ടി​ക്കാ​ട്ടി. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനംചെയ്തു.

ഇ​സ്ര​യേ​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ പ​ദ​വി​യാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇരു രാജ്യങ്ങളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ത​ന്‍റെ സ​ന്ദ​ർ​ശ​നം. ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മോ​ദി​യു​ടെ യാ​ത്ര​യി​ൽ ഊ​ന്ന​ൽ ആ​യു​ധ​ക്ക​ച്ച​വ​ടമാണ്. ഇ​സ്രാ​യേ​ലി​​​​​​ന്റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ വി​പ​ണി​യാ​യി മാ​റി​യ ഇ​ന്ത്യ​ക്ക്​  ഇ​പ്പോ​ൾ​ത​ന്നെ പ്ര​തി​വ​ർ​ഷം 6500 കോ​ടി​യോ​ളംരൂ​പ​യു​ടെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ അ​വ​ർ ന​ൽ​കു​ന്ന​ത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments