Webdunia - Bharat's app for daily news and videos

Install App

എന്റെ ഭാര്യ ഏതു പാര്‍ട്ടിയിലാണെന്ന് എനിക്കറിയില്ല; വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലാണെന്നും നൈജീരിയന്‍ പ്രസിഡന്റ്

തന്റെ ഭാര്യയുടെ സ്ഥാനം അടുക്കളയിലാണെന്ന് നൈജീരിയന്‍ പ്രസിഡന്റ്

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (11:18 IST)
മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരസ്ഥാനത്ത് നിന്ന് വലിച്ച് താഴെയിടുമെന്നുള്ള ഭാര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. തന്റെ ഭാര്യ ഏതു പാര്‍ട്ടിയിലാണെന്ന് തനിക്ക് അറിയില്ലെന്നും വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്ന് ബുഹാരി പറഞ്ഞു. ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബുഹാരി ഭാര്യയുടെ പ്രസ്താവനയോട് ഇങ്ങനെ പ്രതികരിച്ചത്.
 
ഭാര്യ ഐഷയേക്കാളും പ്രതിപക്ഷ അംഗങ്ങളേക്കാളും തനിക്ക് അറിവുണ്ടെന്നും ബുഹാരി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെക്കലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ബുഹാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.
 
രാജ്യത്ത് കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തുമെന്ന് ഐഷ ബുഹാരി കഴിഞ്ഞദിവസം ബി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് അറിവില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments