Select Your Language

Notifications

webdunia
webdunia
webdunia
webdunia

''നിയമം അനുസരിച്ചില്ലെങ്കില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കും'' കേന്ദ്ര കായിക മന്ത്രിക്ക് ഒളിമ്പിക്‌സ് സംഘാടകരുടെ മുന്നറിയിപ്പ്

കായികമന്ത്രി വിജയ് ഗോയലിന് ഐഒസിയുടെ മുന്നറിയിപ്പ്

''നിയമം അനുസരിച്ചില്ലെങ്കില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കും'' കേന്ദ്ര കായിക മന്ത്രിക്ക് ഒളിമ്പിക്‌സ് സംഘാടകരുടെ മുന്നറിയിപ്പ്
റിയോ , വെള്ളി, 12 ഓഗസ്റ്റ് 2016 (11:45 IST)
ഒളിമ്പിക് മത്സരവേദിയില്‍ ഇന്ത്യയ്ക്ക് കളങ്കമായി കായികമന്ത്രി വിജയ് ഗോയലും സംഘവും. മത്സര വേദികളിലെയും ഒളിമ്പിക് വില്ലേജിലെയും നിയമം പാലിച്ചില്ലെങ്കില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐഒസി). അക്രഡിറ്റഡ് ഏരിയകളില്‍ അനുവാദം ഇല്ലാത്തവരുമായി കടന്നുചെല്ലുകയും അവിടെ നിലയുറപ്പിക്കുകയും ഇത് ചൂണ്ടികാണിച്ചപ്പോള്‍ അനുസരിക്കാതിരിക്കുകയും ചെയ്തതിനാണ് ഐഒസി മന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 
 
ബോക്‌സിംഗ് മത്സരം, ഹോക്കി മത്സരം എന്നിവ നടക്കുമ്പോഴും ദീപ കര്‍മാര്‍ക്കര്‍ മത്സരിക്കുമ്പോഴുമാണ് അനുവാദമില്ലാത്തവരെയും ഒപ്പം കൂട്ടി മന്ത്രി മത്സര സ്ഥലത്തേക്കും താരങ്ങള്‍ക്ക് അരികിലേക്കും ചെന്നത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ തന്റെ പെരുമാറ്റമല്ല, കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റമാറ്റത്തിനെതിരെയാണ് ഐഒസി ആരോപണം ഉന്നയിച്ചതെന്ന് വിജയ് ഗോയല്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമ്പനിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ വേണ്ടി യുവതികളായ ജീവനക്കാരികളോട് ആ മുതലാളി ചെയ്തത് - വീഡിയോ