Webdunia - Bharat's app for daily news and videos

Install App

നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു മരണം, നാല് പേര്‍ക്ക് ഗുരുതര പരുക്ക്

ടൈം സ്‌ക്വയറിലെ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

Webdunia
വെള്ളി, 19 മെയ് 2017 (10:37 IST)
തിരക്കേറിയ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരു മരണം. ഇരുപത്തിരണ്ടിലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. അതേസമയം ഇത് തീവ്രവാദി ആക്രമണമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 
അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറായ റിച്ചാര്‍ഡ് റോജസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് അമിതവേഗതയിലെത്തിയ നിയന്ത്രണം വിട്ട കാര്‍ ഏറെ തിരക്കേറിയ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അലൈസ എല്‍സ്മായെന്ന പതിനെട്ടുകാരിയാണ് മരിച്ചത്. 
 
പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ റിച്ചാര്‍ഡ് റോജസ് മദ്യപിച്ച് വാഹനമോടിച്ചതിന് മുമ്പ് രണ്ടു തവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെത്തുന്ന ന്യൂയോര്‍ക്കിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയാണ് ടൈംസ്‌ക്വയര്‍. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments