Webdunia - Bharat's app for daily news and videos

Install App

ലോകം മുഴുവന്‍ മാറക്കാനയില്‍; ഒളിമ്പിക്‌സ് ദീപം ഇന്ന് തെളിയും

ഒളിമ്പിക്സിന് ഇന്ന് ദീപം തെളിയും

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (07:23 IST)
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് ലോക കായികമാമാങ്കത്തിന് തിരിതെളിയും. രാജ്യത്തെ  രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തുടക്കമാകും. 
 
ബ്രസീലിയന്‍ മണ്ണിലെത്തിയ ആദ്യ ഒളിമ്പിക്‌സിന് ആര് ദീപം പകരും എന്ന എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം മൂന്ന് മണിക്കൂര്‍ ലോകത്തെ മാറാക്കാനയില്‍ പിടിച്ചിരുത്തുമെന്ന് ഉറപ്പ്. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. റിയോ ഒളിമ്പിക്‌സില്‍ 206 രാജ്യങ്ങളില്‍ നിന്നായി 10,500ലേറെ താരങ്ങള്‍ മാറ്റുരയ്ക്കും. 
 
28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് കായിക പ്രതിഭകളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം അമ്പെയ്ത്ത് മത്സരം നടക്കും. ശനിയാഴ്ച മുതല്‍ മത്സരങ്ങള്‍ സജീവമാകും. കഴിഞ്ഞ തവണത്തെക്കാള്‍ 36 പേരെ അധികം ചേര്‍ത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ടീമാണ് ഇന്ത്യയില്‍ നിന്നും റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഏക വ്യക്തഗത സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് നയിക്കുന്നത്. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

അടുത്ത ലേഖനം
Show comments