Webdunia - Bharat's app for daily news and videos

Install App

കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്: ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ്

കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ് വിധിച്ചു.

Webdunia
ബുധന്‍, 6 ജൂലൈ 2016 (14:19 IST)
കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ് വിധിച്ചു. പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷ വിധിച്ചത്.
 
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ ശിക്ഷാവിധി വന്നത്. പിസ്റ്റോറിയസിന്റെ വികലാംഗത്വം കോടതി പരിഗണിച്ചതുകൊണ്ടാണ് ശിക്ഷാവിധി ആറുവര്‍ഷമായി ചുരുക്കിയത്. നേരത്തെ ഈ കേസില്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. അപ്പീലിനെ തുടര്‍ന്നാണ് പുതിയ ശിക്ഷാ വിധി വന്നിരിക്കുന്നത്.
 
ഈ കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാല്‍ പിസ്റ്റോറിയസ് മനപ്പൂര്‍വ്വം കൊലനടത്തിയതാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
 
2013 ലെ വാലന്റൈന്‍സ് ദിനത്തിന്റെ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. എന്നാല്‍ ഇതിനെതിരെ വിവിധ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അപ്പീലിന് പോയത്.
 
ഇരുകാലുകളും മുട്ടിന് താഴെ നഷ്ടമായ പിസ്റ്റോറിയസ് കൃത്രിമക്കാലുകളുടെ സഹായത്താലാണ് പാരലിമ്പിക്‌സില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുള്ളത്. കാര്‍ബണ്‍ ബ്ലേഡുകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് പിസ്റ്റോറിയസ് ഇപ്പോള്‍ ഉപയോഗിക്കുന്ന കൃത്രിമക്കാലുകള്‍‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments