Webdunia - Bharat's app for daily news and videos

Install App

മൂന്നാം വിവാഹം; യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേർന്ന് തല്ലിയോടിച്ചു

ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

റെയ്‌നാ തോമസ്
വ്യാഴം, 13 ഫെബ്രുവരി 2020 (12:44 IST)
മൂന്നാം വിവാഹത്തിനെത്തിയ യുവാവിനെ ആദ്യ ഭാര്യയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിൽ നോർത്ത് നസീമാബാദിനിലാണ് സംഭവം. വിവാഹ സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ആദ്യഭാര്യയുടെ വീട്ടുകാർക്കെതിരെ യുവാവ് കേസ് കൊടുത്തതായി ജിയോ ടിവിയെ ഉദ്ധരിച്ച് എൻഡി‌ടിവി റിപ്പോർട്ട് ചെയ്തു.
 
ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താനറിയാതെ രഹസ്യമായാണ് ഇയാൾ 2018ൽ രണ്ടാം വിവാഹം കഴിച്ചതെന്നും ഇപ്പോൾ ഇതേ രീതിയിൽ വീണ്ടും വിവാഹം നടത്താൻ നോക്കുകയാണെന്നും ആദ്യ ഭാര്യ പ്രതികരിച്ചു. 
 
മർദനത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവിൽ കോടതിയെ സമീപിക്കാൻ പൊലീസ് യുവതിയുടെ കുടുംബത്തിനോട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments