Webdunia - Bharat's app for daily news and videos

Install App

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

Webdunia
വെള്ളി, 28 ജൂലൈ 2017 (14:17 IST)
പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.

പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.  ഇതോടെ പാകിസ്ഥാന്‍ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലായി.

അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ ശരിവച്ച കോടതി ഷെരീഫിനും കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

1990കളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.  

മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ ഷെരീഫീന്റെ കുടുംബം കള്ളപ്പണം വെളുപ്പിച്ച്  സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്നാണ് പനാമ രേഖകളിലുള്ളത്. ഷെ​രീ​​​​​​ഫ് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച ധ​​​​​​ന​​​​​​കാ​​​​​​ര്യ സ്റ്റേ​​​​​​റ്റ് മെ​​​​​​ന്‍റി​​​​​​ൽ ഈ ​​​​​​സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോ​​ർ​​ന്നു കി​​ട്ടി​​യ പാ​​​​​​ന​​​​​​മ ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ളി​​ലൂടെയാ​​ണ് അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​
സ്വ​​​​​​ത്തി​​​​​​ന്‍റെ വിശദാംശങ്ങൾ പുറത്തായത്.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

അടുത്ത ലേഖനം
Show comments