ഇമ്രാന്‍ ഖാന്‍ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ചു; പാര്‍ട്ടിയില്‍ വിവാദം കത്തുന്നു - യുവതി കലിപ്പന്‍ തീരുമാനത്തില്‍

ഇമ്രാന്‍ ഖാന്‍ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ചു; പാര്‍ട്ടിയില്‍ വിവാദം കത്തുന്നു - യുവതി കലിപ്പന്‍ തീരുമാനത്തില്‍

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (17:55 IST)
മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ വെട്ടിലാക്കി വനിതാ നേതാവ് പാർട്ടി വിട്ടു. ഇമ്രാൻ ഖാൻ അശ്ലീല സന്ദേശമയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കൂടിയായ അയേഷാ ഗുലാലായ് പാർട്ടിയില്‍ നിന്നും രാജിവച്ചത്.

മാന്യതയുള്ള സ്‌ത്രീകള്‍ക്ക് ഇമ്രാൻ ഖാന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സ്‌ത്രീകളോട് അത്രയ്‌ക്കും മോശമായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. കഴിവുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്നത് തന്റെ നേതൃസ്ഥാനത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്ന വ്യക്തികൂടിയാണ് ഇമ്രാൻ ഖാനെന്നും അയേഷാ പറഞ്ഞു.

ഇമ്രാൻ ഖാന്റെ മോശം പെരുമാറ്റത്തിലും ചവിട്ടി താഴ്‌ത്തലിലും നിരവധി പേര്‍ പാര്‍ട്ടി വിട്ടു പുറത്തു പോയെന്നും വനിതാ നേതാവ് പറഞ്ഞു.

എന്നാല്‍, അയേഷാ ഗുലാലായുടെ നിലപാടിനെ തള്ളി പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗില്‍ ചേരാനാണ് അയോഷ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ ദേഷ്യമാണ് അവര്‍ക്കെന്നും വനിതാ നേതാക്കള്‍ പറഞ്ഞു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

അടുത്ത ലേഖനം
Show comments