Webdunia - Bharat's app for daily news and videos

Install App

കലാലോകത്തും യുദ്ധവുമായി പാകിസ്ഥാന്‍; ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്ഥാന്‍ തിയറ്ററുകളില്‍ വിലക്ക്; പിന്നാലെ, ടെലിവിഷന്‍ ചാനലുകള്‍ക്കും

കലാലോകത്തും യുദ്ധവുമായി പാകിസ്ഥാന്‍

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (16:01 IST)
അതിര്‍ത്തിയില്‍ ഇന്ത്യ - പാക് സംഘര്‍ഷം പുകയുമ്പോള്‍ പാകിസ്ഥാന്‍ കലാ, സാംസ്കാരികലോകത്തും യുദ്ധത്തിന് കോപ്പു കൂട്ടുന്നു. വെള്ളിയാഴ്ച ബോളിവുഡ് സിനിമകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ്, ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം. 
 
പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്നാണ് ബോളിവുഡ് സിനിമകള്‍ക്ക് പാകിസ്ഥാനിലെ തിയറ്ററുകളില്‍ വ്യാഴാഴ്ചയോടെ വിലക്ക് ഏര്‍പ്പെടുത്തിയത്.
 
നഗരത്തിലെ പ്രധാന സിനിമ ഹാളുകളില്‍ ഒന്നായ, ലാഹോര്‍ സൂപ്പര്‍ സിനിമ, തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് നിലപാട് വ്യക്തമാക്കിയത്. ലാഹോര്‍ സൂപ്പര്‍ സിനിമയുടെ ഒരു തിയറ്ററുകളിലും ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അതില്‍ വ്യക്തമാക്കുന്നു. 
 
അനിശ്ചിതകാലത്തേക്കാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് ലാഹോര്‍ സൂപ്പര്‍ സിനിമ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ആര്‍മിയോടും സിനിമാതാരങ്ങളോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എന്നും ലാഹോര്‍ സൂപ്പര്‍ സിനിമ വ്യക്തമാക്കുന്നു. 
 
മറ്റൊരു മൂവി ഓപ്പറേറ്ററായ കറാച്ചിയിലെ ന്യൂപ്ലക്സ് സിനിമയും ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ ആംഡ് ഫോഴ്സിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സിനിമള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തുകയാണെന്ന് ന്യൂപ്ലക്സ് സിനിമ  വ്യക്തമാക്കി. മറ്റൊരു മൂവി ഹാള്‍ ശൃംഖലയായ അട്രിയം സിനിമാസും അമിതാഭ് ബച്ചന്റെ പുതിയ ചിത്രം ‘പിങ്കി’ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments